Friday, November 26, 2010

കുഞ്ഞിഷ്ണാന്‍


തുംബശ്ശേരി മലയുടെ, വെളിച്ചത്തിനും വഴിക്കും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള, വടക്കുപടിഞ്ഞാറെ ചെരുവില്‍ താമസിക്കുന്നു. ശ്വസിക്കുന്ന ഓരോ ശ്വാസത്തിനും കഴിക്കുന്ന ഓരോ അരിമണിക്കും പ്രതിഫലം  അധ്വാനത്തിന്‍റെ വിയര്‍പ്പായി ഭൂമിക്കു തിരികെ കൊടുക്കുന്നു ഇദേഹം

നമ്മില്‍ പലരുടെയും ജീവിതത്തില്‍ ഉണ്ട് ഇദേഹം കുഴിച്ച ഒരു കിണറിലെ തണ്ണീര്‍, നട്ട ഒരു മരത്തണലി
ന്‍റെ ശീതളിമ, കോരി ഉണ്ടാക്കിയ അസ്ഥിവാരത്തില്‍ പണിതുയര്‍ത്തിയ ഒരു വീടിന്‍റെ സുരക്ഷിതത്വം...... അന്ന് നമ്മള്‍ നിശ്ചയിച്ച കൂലി കൊടുത്തു പറഞ്ഞു വിട്ടതില്‍ പിന്നെ ഓര്‍ക്കാറുണ്ടോ വല്ലപ്പോഴും ?

എങ്ങിനെ ഓര്‍ക്കും നമ്മള്‍ ?
ഇദേഹത്തിനു നമ്മള്‍ പതിച്ചു കൊടുത്തിരിക്കുന്നത്‌ സ്മരണകള്‍ ഇല്ലാത്ത നമ്മുടെ മനസി
ന്‍റെ ഇരുട്ട് നിറഞ്ഞ വടക്കുപടിഞ്ഞാറെ മൂലകള്‍ ആണല്ലോ അല്ലെ......